Connect with us

Kerala

തിരൂരില്‍ ലീഗ്- സിപി എം സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Published

|

Last Updated

തിരൂര്‍: പറവണ്ണ വേളാപുരം റഹ്്മത്താബാദ് പ്രദേശങ്ങളില്‍ ലീഗ്- സി പി എം സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഇന്നലെ 7.30ഓടുകൂടിയാണ് പറവണ്ണ വേളാപുരം സ്വദേശിയായ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റത്. ഇതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി പി എം പ്രവര്‍ത്തകരായ പറവണ്ണ റഹ്്മത്താബാദ് സ്വദേശികളായ സഫീര്‍, അഫ്‌സാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.

രാത്രി 9.40ഓടെ പറവണ്ണ ബീച്ച്‌റോഡില്‍വെച്ചാണ് ഇവര്‍ക്ക് വെട്ടേറ്റത്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. കഴിഞ്ഞ ഏതാനും മാസങ്ങളായി തീരദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായാണ് ഇന്നലെയും സംഘര്‍ഷമുണ്ടായത്. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.