ഡല്‍ഹിയില്‍ പൊടിക്കാറ്റിനിടെ ആംബുലന്‍സിന് തീപ്പിടിച്ച് രണ്ട് പേര്‍ വെന്ത് മരിച്ചു

Posted on: May 8, 2018 8:20 pm | Last updated: May 8, 2018 at 9:27 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊടിക്കാറ്റിനിടെ ആംബുലന്‍സിന് തീപ്പിടിച്ച് ഇതിലുണ്ടായിരുന്ന രണ്ട് പേര്‍ വെന്ത് മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് ഫോണില്‍ തങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയപ്പോള്‍ രണ്ട് ആംബുലന്‍സികള്‍ക്കിടയിലായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ആംബുലന്‍സില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

യുപി സ്വദേശിയായ രാഹുല്‍(24), കാണ്‍പൂരില്‍നിന്നുള്ള ഗുഡ്ഡു എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇരുവരും വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഉറങ്ങവെയാണ് തീപ്പിടുത്തം. 40കാരനായ സൗബോദ് കുമാറിനെ 90ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന് തീപ്പിടിച്ചതെങ്ങിനെയെന്ന് അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.