Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്് : കര്‍ണാടകയില്‍ ഇതുവരെ പിടികൂടിയത് 165 കോടിയിലധികം രൂപ

Published

|

Last Updated

ബംഗളുരു: തിരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ള കര്‍ണാടകയില്‍നിന്നും ആദായനികുതി വകുപ്പും നിരീക്ഷണ സംഘങ്ങളും ചേര്‍ന്ന് പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപയും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മദ്യവും സ്വര്‍ണവും.

ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 76,70,41,503 രൂപയാണെങ്കില്‍ നിരീക്ഷണ സംഘങ്ങളും എക്‌സൈസ് വകുപ്പം ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് 24,12,96,068.02  രൂപ വില മതിക്കുന്ന മദ്യം. ഇത് കൂടാതെ ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ 43,74,21,717  രൂപയുടെ സ്വര്‍ണവും വെള്ളിയും കണ്ടെടുത്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ള കര്‍ണാടകയില്‍നിന്നും ഇതുവരെ പിടികൂടിയത് 165,28,82445.02 രൂപയാണ്.

---- facebook comment plugin here -----

Latest