ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: നാല് പ്രതികളെ തിരിച്ചറിഞ്ഞു

Posted on: May 8, 2018 1:22 pm | Last updated: May 8, 2018 at 3:17 pm
ബാബു

കണ്ണൂര്‍: മാഹിയില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. മാഹി നഗരസഭാ മുന്‍ കൗണ്‍സിലറും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കണ്ണിപൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താന്‍ രാജേഷ്, മഗ്‌നീഷ്, കാരക്കുന്നില്‍ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം നേരത്തേയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നവരാണെന്ന് പോലീസ് പറയുന്നു. മാഹിയില്‍ വച്ചാണ് ബാബു കൊല്ലപ്പെട്ടത് എന്നതിനാല്‍ പുതുച്ചേരി പോലീസിന് കീഴിലുള്ള മാഹി പോലീസാണ് കേസ് അന്വേഷിക്കുന്നത്. ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിരോധമാണെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു.