പാക് മന്ത്രിക്ക് നേരെ വധശ്രമം: രക്ഷപ്പെട്ടത് തലനാരിഴക്ക്

Posted on: May 6, 2018 8:20 pm | Last updated: May 7, 2018 at 9:01 am
SHARE

ഇസ്‌ലാമാബാദ്: പാക്ക് ആഭ്യന്തരമന്ത്രി അഹ്‌സാന്‍ ഇക്ബാലിനുനേരെ വധശ്രമം. പാകിസ്ഥാനിലെ നരോവലില്‍ ഒരു റാലിയില്‍ പങ്കെടുക്കവേയാണ് വധശ്രമം. റാലിയില്‍ സംസാരിച്ച് കൊണ്ടിരുന്ന മന്ത്രിക്ക് നേരെ ഒരു വാഹനത്തില്‍ മറഞ്ഞിരുന്ന് അക്രമി വെടിവയ്ക്കുകയായിരുന്നു. ഇടത് ചുമലില്‍ വെടിയേറ്റ അദ്ദേഹം നിലത്ത് വീണു. ഉടന്‍ തന്നെ അദ്ദേഹത്തെ നരോവാളിലെ ആശുപത്രിയിലേക്കു മാറ്റി. മന്ത്രി അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ആക്രമിയെ പിടികൂടി പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ പക്കല്‍നിന്നും പിസ്റ്റള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.