Connect with us

International

നാസയുടെ ഇന്‍സൈറ്റ് പേടകം ചൊവ്വയിലേക്ക് പുറപ്പെട്ടു

Published

|

Last Updated

കലിഫോര്‍ണിയ: ചൊവ്വയുടെ ആന്തരിക ഘടന തിരിച്ചറിയാനുള്ള പരീക്ഷണങ്ങള്‍ക്കായി നാസയുടെ ഏറ്റവും പുതിയ പേടകം ഇന്‍സൈറ്റ് യാത്രയായി. ആറ് മാസത്തിന് ശേഷം പേടകം ചൊവ്വയിലെത്തും. കലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍നിന്നും പസഫിക് സമയം പുലര്‍ച്ചെ 4.05ഓടെയാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്.

പ്രതികൂല കാലാവസ്ഥയിലും വിക്ഷേപണത്തിന് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെന്ന് നാസ വ്യക്തമാക്കി. അറ്റ്‌ലസ് 5 റോക്കറ്റാണ് ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറുമായി യാത്രപുറപ്പെട്ടത്. ചൊവ്വ യാത്രികര്‍ എത്തും മുന്‍പ് ചൊവ്വയിലെ ഭൂചലനങ്ങളെക്കുറിച്ച ്അറിയാനാണ് പ്രധാനമായും ഇന്‍സൈറ്റ് ലക്ഷ്യമിടുന്നത്. 26മാസത്തിലധിം പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ട് ഇന്‍സൈറ്റിന്. ഏകദേശം 6455 കോടി രൂപയുടേതാണ് നാസയുടെ ഇന്‍സൈറ്റ് പദ്ധതി.

Latest