നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി

Posted on: May 4, 2018 1:06 pm | Last updated: May 4, 2018 at 1:47 pm

കൊച്ചി: ദുബൈയില്‍നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറിയാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന യാത്രക്കാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പിന്നീട് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കുകയായിരുന്നു. സംഭവത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല