Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഹിസ്ബുള്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ജമ്മു: കശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സമീര്‍ ഹിസ്ബുള്‍ കമാന്‍ഡറും അഖിബ് ഹിസ്ബുള്‍ നേതാവുമാണ്.

ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാട്ടുകാരനും പരുക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ദ്രബ്ഗാമില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികളെ വധിച്ചത്.