Connect with us

Gulf

മകളെ കൂട്ടിക്കൊണ്ടുപോകാന്‍ ശൈഖ് മുഹമ്മദ് സ്‌കൂളില്‍

Published

|

Last Updated

സ്‌കൂളിലെത്തിയ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മകളെ ആശ്ലേഷിക്കുന്നു. വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ദുബൈ: മകളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു പോകാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ശൈഖ ജലീലയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തുന്നതാണ് രംഗം. ഇരുവരും ആദ്യം പരസ്പരം ആശ്ലേഷിക്കുന്ന രീതിയില്‍ നിന്ന്, ശൈഖ് മുഹമ്മദ് മകളെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് വ്യക്തം.

മകളുടെ കൂട്ടുകാരിക്ക് ഹസ്തദാനം നല്‍കാനും ശൈഖ് മുഹമ്മദ് മറക്കുന്നില്ല. പാന്റ്‌സും ടി ഷര്‍ട്ടുമാണ് ശൈഖ് മുഹമ്മദ് ധരിച്ചിരിക്കുന്നത്. മകള്‍ സ്‌കൂള്‍ യൂണിഫോമിലും.