പാര്‍ട്ടി ഒറ്റക്കെട്ട്; ബിജെപിയെ പുറത്താക്കുക മുഖ്യലക്ഷ്യം: യെച്ചൂരി

Posted on: April 22, 2018 3:08 pm | Last updated: April 23, 2018 at 11:13 am
SHARE

ഹൈദരാബാദ്: പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കും. പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാന പ്രകാരമാണ് സഖ്യമുണ്ടാക്കുക. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറും. രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കാന്‍ പാര്‍ട്ടി പാര്‍ട്ടി സുസജ്ജമെന്നും യെച്ചൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here