കത്വ സംഭവം: അഭിഭാഷകരോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം

Posted on: April 20, 2018 6:09 am | Last updated: April 20, 2018 at 12:13 am

ന്യൂഡല്‍ഹി: കത്വ പീഡനത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ അഭിഭാഷകര്‍ തടഞ്ഞ സംഭവത്തില്‍ ബാര്‍ അസോസിയേഷനുകളോട് മൂന്ന് ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കത്വ ബാര്‍ അസോസിയേഷന്‍ എന്നിവരോട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്. എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

അഭിഭാഷകര്‍ സമരം ചെയ്യുന്നതിനോടും തടഞ്ഞുവെക്കുന്നതിനോടും പൊരുത്തപ്പെടാനാകില്ലെന്നും നിയമം ഉന്നത സ്ഥാനത്തു നില്‍കുന്നതാണെന്നും ബഞ്ച് വ്യക്തമാക്കി. കേസ് ഈ മാസം 26ന് വീണ്ടും പരിഗണിക്കും