അശ്ലീല സൈറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് കത്‌വ പെണ്‍കുട്ടിയുടെ പേര്

Posted on: April 17, 2018 8:27 pm | Last updated: April 17, 2018 at 8:27 pm
SHARE

ന്യൂഡല്‍ഹി: കത്‌വയില്‍ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പേര് അശ്ലീല വെബ്‌സൈറ്റില്‍ ട്രന്‍ഡിംഗില്‍ ഒന്നാമത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല വീഡിയോകള്‍ കാണാന്‍ തിരയുന്ന സൈറ്റിലാണ് കത്‌വ പെണ്‍കുട്ടിയുടെ പേര് ട്രെന്‍ഡിംഗായത്. ബോളിവുഡ് നടിമാരുടെ പേരാണ് ട്രെന്‍ഡിംഗില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത്. ആ പെണ്‍കുട്ടിക്ക് വേണ്ടി രാജ്യത്തുടനീളം ശബ്ദമുയരുമ്പോള്‍ അവള്‍ പീഡനത്തിനിരയാക്കപ്പെട്ടതിന്റെ ദൃശ്യം തിരയുകയായിരുന്നു ഒരു വിഭാഗം ആളുകള്‍ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലജ്ജിച്ച് തലതാഴ്ത്താന്‍ ഇതിലും വലുതായി ഇനി എന്തുവേണം.

ലോകത്തെ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍ തിരയുന്നവരില്‍ 40 ശതമാനം പേരും അശ്ലീല വെബ്‌സൈറ്റുകളാണ് പരതുന്നത്. അശ്ലീല വെബ്‌സൈറ്റുകളില്‍ കാമക്കൊതി തീര്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പോണ്‍ സിനിമകളേക്കാള്‍ കൂടുതല്‍ പീഡനദൃശ്യങ്ങളും ഒളിക്യാമറ വെച്ച് പകര്‍ത്തുന്ന അശ്ലീല ദൃശ്യങ്ങളുമാണ് കൂടുതലായും ആളുകള്‍ തിരയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here