Connect with us

National

എസ് സി - എസ് ടി വിധി രാജ്യത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചുവെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രിം കോടതി വിധി രാജ്യത്ത് ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിധി നിമയത്തിന്റെ വീര്യം ചോര്‍ത്തിയെന്നും രാജ്യത്ത് വിദ്വേഷവും ഭയവും സൃഷ്ടിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

അധികാരപരിധി കടന്നുള്ള നിയമനിര്‍മാണമാണ് കോടതി നടത്തിയതെ്. നിയമത്തിലെ ന്യൂനത പരിഹരിക്കുകയല്ല സുപ്രിം കോടതി ചെയ്തതെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും എക്സിക്യൂട്ടീവും തങ്ങളില്‍ അര്‍പ്പിതമായ അധികാരപരിധിക്ക് അകത്താണ് പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ഓര്‍മപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ച് 20നാണ് സുപ്രീംകോടതി എസ്സി, എസ്ടി( അതിക്രമം തടയല്‍)നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി വിധി പുറപ്പെടുവിച്ചത്.

---- facebook comment plugin here -----

Latest