ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി

Posted on: April 11, 2018 12:59 pm | Last updated: April 11, 2018 at 12:59 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ഡിജിപി എ ഹേമചന്ദ്രനെ മാറ്റി. ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ.തച്ചങ്കരിയെ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ എ.ഡി.ജി.പി.യായി നിയമിക്കാനും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ചുമതല നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കും.

നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഫെഡ് എന്നിവിടങ്ങളില്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് അദ്ദേഹത്തെ കെഎസ്ആര്‍ടിസിയുടെ എംഡിയായി ചുമതല നല്‍കാന്‍ കാരണമെന്നാണ് സൂചന. കെ.എസ്.ആര്‍.ടി.സിയെ രണ്ട് കൊല്ലത്തിനകം ലാഭത്തിലാക്കുമെന്ന് തച്ചങ്കരി പറഞ്ഞു.