Connect with us

National

ഉന്നാവോ ബലാത്സംഗ കേസ്: ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

Published

|

Last Updated

ലക്‌നൗ: ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ പിതാവ് പപ്പു സിംഗ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍. എംഎല്‍എ കുല്‍ദീപ് സിംഗിന്റെ സഹോദരന്‍ അതുല്‍ സിംഗാണ് പിടിയിലായത്.

എംഎല്‍എക്ക് എതിരെ പീഡനം ആരോപിച്ച് 18കാരിയും കുടുംബവും കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് യുവതിയെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അദ്ദേഹം പിന്നീട് ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് കോണ്‍സ്റ്റബിള്‍മാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest