Connect with us

Gulf

പെണ്‍വേഷം ധരിച്ചു സെക്‌സ് റാക്കറ്റ്; രണ്ട് ഏഷ്യന്‍ വംശജര്‍ക്കെതിരെ നടപടി

Published

|

Last Updated

അബുദാബി: പെണ്‍വേഷം ധരിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്ത ഏഷ്യന്‍ വംശജരായ രണ്ട് പുരുഷന്‍മാര്‍ക്കെതിരെ നടപടി. പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിന് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനാണ് ഇവര്‍ പ്രച്ഛന്ന വേഷധാരികളായത്.

അബുദാബി ക്രിമിനല്‍ കോടതിയില്‍ ആണ് കേസ് നടക്കുന്നത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവച്ചും ഇവരെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ ഉള്‍പെടുത്തിയും ആളുകളെ പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തന്ത്രപരമായാണ് അബുദാബി പോലീസ് പ്രതികളെ പിടികൂടിയതെന്ന് പ്രോസിക്യൂട്ടേഴ്‌സ് പറഞ്ഞു. ക്രോസ് ഡ്രസ്സിങ്ങ്, ആളുകളെ ചതിക്കുന്നതിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, ഓണ്‍ലൈന്‍ നിയമലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും മേയ് മാസം പരിഗണിക്കും.

അണ്ടര്‍ കവര്‍ ഏജന്റ് വഴിയാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. നിയമവിരുദ്ധമായി ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അണ്ടര്‍ കവര്‍ ഏജന്റിനെ ആവശ്യക്കാരന്‍ എന്ന രീതിയില്‍ പരിചയപ്പെടുത്തിയാണ് പ്രതികളുടെ അടുത്തെത്തിയത്. പ്രതികളുമായി ഇടപാടിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് ഒരു രഹസ്യ പോലീസുകാരന്‍ ബന്ധപ്പെട്ടു. പണമിടപാട് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനെന്നു പറഞ്ഞ് പ്രതികളെ ഒരു സ്ഥലത്ത് എത്തിക്കുകയും ഇവിടെ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.