Connect with us

National

രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു

Published

|

Last Updated

ജെയ്പൂര്‍: രാജ്യത്ത് പ്രതിമകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല. ഇത്തവണ ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനിലെ അര്‍കോളിലായിരുന്നു സംഭവം. പ്രതിമയുടെ തല തകര്‍ത്ത നിലയിലാണ് കണ്ടെത്തിരിക്കുന്നത്.

ബുധനാഴ്ച രാജസ്ഥാനിലെ നാഥ്‌വാരയില്‍ ഗാന്ധിജിയുടെ പ്രതിമക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലും അംബേദ്കര്‍ പ്രതിമക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

നേരത്തെ, ത്രിപുരയില്‍ ബിജെപി വിജയത്തിന് പിന്നാലെ ലെനിന്റെ പ്രതിമ തകര്‍ത്തതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ഉത്തര്‍പ്രദേശിന് പുറമേ തമിഴ്‌നാട്ടിലും ബംഗാളിലും വിവിധ നേതാക്കളുടേയും മറ്റും പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു.

Latest