Connect with us

Kerala

സ്ത്രീകള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം ലഭ്യമാക്കണം: കാന്തപുരം

Published

|

Last Updated

ചെറുവാടി അല്‍ ബനാത്ത് സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സ്ത്രീ വിദ്യാഭ്യാസ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന അല്‍ ബനാത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അല്‍ ബനാത്ത് സില്‍വര്‍ ജൂബിലിയുടെ സമാപനം കുറിച്ച് നടന്ന പബ്ലിക് ഗാദറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണെന്നും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണങ്ങള്‍ നടക്കുന്ന പുതിയ കാലത്ത് മതവിദ്യാഭ്യാസമുള്ള സത്രീകള്‍ക്ക് തങ്ങളാലാവുന്ന പ്രബോധനങ്ങള്‍ നടത്താന്‍ കഴിയണമെന്നും കാന്തപുരം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയത് ഇസ്‌ലാമാണ്. സത്രീകള്‍ക്ക് ഗുണം ചെയ്യാനാണ് പ്രവാചക കല്‍പ്പനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പറയങ്ങാട്ട് മുഹമ്മദ് ഹാജി സ്മാരക കവാടത്തിന്റെ ഉദ്ഘാടനവും കാന്തപുരം നിര്‍വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷനായി. ഡോക്ടറേറ്റ് നേടിയ സലാം സഖാഫി എരഞ്ഞിമാവിനെ ചടങ്ങില്‍ ആദരിച്ചു. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, റഹ്മതുല്ല സഖാഫി എളമരം, മജീദ് കക്കാട്, നാസര്‍ ചെറുവാടി, ഡോ. അബ്ദുല്‍ അസീസ് ഫൈസി സംബന്ധിച്ചു.

വൈകുന്നേരം നടന്ന കള്‍ച്ചറല്‍ അസംബ്ലിയില്‍ ജി അബൂബക്കര്‍ അധ്യക്ഷനായി. എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. കാരാട്ട് റസാഖ് എം എല്‍ എ, അബ്ദുല്‍ കലാം മാസ്റ്റര്‍ മാവൂര്‍, കെ ടി അബ്ദുല്‍ ഹമീദ്, മുക്കം മുഹമ്മദ്, വി കെ വിനോദ്, ടി കെ രാജന്‍ മാസ്റ്റര്‍, സി കെ കാസിം, ഇ രമേശ് ബാബു, മോയന്‍ കൊളക്കാടന്‍, കെ വി അബ്ദുര്‍റഹ്മാന്‍, സത്താര്‍ കൊളക്കാടന്‍ സംബന്ധിച്ചു.

 

Latest