മഹാരാഷ്ട്രയും പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചു

Posted on: March 25, 2018 3:31 pm | Last updated: March 25, 2018 at 3:31 pm

മുംബൈ: പതിനേഴ് സംസ്ഥാനങ്ങള്‍ക്ക് പിറകെ മഹാരാഷ്ട്രയും പ്ലാസ്റ്റിക് ക്യാരി ബേഗുകളും തെര്‍മോകോള്‍ അലങ്കാരങ്ങളും പൂര്‍ണമായി നിരോധിച്ചു. പ്ലാസ്റ്റിക് ഉപയോഗം വലിയ രോഗങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സംസ്ഥാന പരിസ്ഥിതി വകുപ്പ് മന്ത്രി രാംദാസ് കാദം പറഞ്ഞു.

നിരോധനം ലംഘിക്കുന്നവരില്‍നിന്നും 5,000 രൂപവരെ പിഴയീടാക്കും. തെര്‍മോകോളുകൊണ്ടുള്ള അലങ്കാരങ്ങള്‍ക്കും നിരോധമുണ്ട്.