Connect with us

Kerala

ശുഐബ് വധക്കേസ്: സിപിഎം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

കണ്ണൂര്‍: ശുഐബ് വധക്കേസ് പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. കേസില്‍ അറസ്റ്റിലായ എം വി ആകാശ് തില്ലങ്കേരി, ടികെ അസ്‌കര്‍, സി എസ് ദീപ് ചന്ദ്, കെ അഖില്‍ എന്നിവരെയാണ് പുറത്താക്കിയത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ശുഐബ് വധക്കേസില സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പാര്‍ട്ടിയെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

Latest