Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം: ശുഐബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിന് നേരെ കുപ്പിയും കല്ലും കമ്പുകളും വലിച്ചെറിഞ്ഞു.

തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. ഇപ്പോഴും സ്ഥിതി ശാന്തമായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്കും കല്ലെറിഞ്ഞു.