Connect with us

Ongoing News

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും.മാര്‍ച്ച് ആറിന് ശ്രീലങ്കയിലെ കൊളംബോയിലാണ് പരമ്പരയ്ക്കു തുടക്കമാകുക. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളാണ് പരമ്പരിയിലുള്ളത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്‌ലിക്കു വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. പരുക്കിനെ തുടര്‍ന്ന് ഇന്നലെ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20യില്‍ കോഹ്‌ലി കളിച്ചിരുന്നില്ല. കോഹ്‌ലിക്കു പുറമെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരും ടീമിലില്ല.

ടീം ഇന്ത്യ:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടന്‍ സുന്ദര്‍, യുസ്!വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ഷാര്‍ദൂല്‍ താക്കൂര്‍, ജയ്‌ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, റിഷാഭ് പന്ത്.

Latest