Connect with us

Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു

Published

|

Last Updated

തൃശൂര്‍:സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്നു പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്.

സംസ്ഥാന കമ്മിറ്റിയിലേക്ക് 10 പുതുമുഖങ്ങളെ ഉള്‍പെടുത്തി നിലവിലെ ഒന്‍പതുപേരെ ഒഴിവാക്കി. ആകെ 87 അംഗങ്ങളാണു പുതിയ സംസ്ഥാന കമ്മിറ്റിയിലുളളത്. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.

മറ്റു പുതുമുഖങ്ങള്‍: മുഹമ്മദ് റിയാസ്, എ.എന്‍. ഷംസീര്‍, സി.എച്ച്. കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രന്‍, ഗോപി കോട്ടമുറിക്കല്‍, കെ. സോമപ്രസാദ്, കെ.വി. രാമകൃഷ്ണന്‍, ആര്‍. നാസര്‍.

 

 

Latest