Connect with us

International

ഹൗതയില്‍ മരണം 400 കവിഞ്ഞു

Published

|

Last Updated

ദമസ്‌കസ്: സിറിയന്‍ വിഷയം യു എന്‍ രക്ഷാസമിതി ഗൗരവകരമായി ചര്‍ച്ച ചെയ്യുന്നതിനിടെ തെക്കന്‍ ഹൗതയില്‍ ബോംബ് വര്‍ഷം. ആറ് ദിവസമായി ഇവിടെ റഷ്യയുടെയും സിറിയയുടെയും യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

ദമസ്‌കസിന് സമീപത്തെ അവസാനത്തെ വിമത കേന്ദ്രവും പിടിച്ചെടുക്കാനുള്ള സിറിയന്‍ സൈന്യത്തിന്റെ പോരാട്ടത്തിനിടെ നൂറ് കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.
ആറ് ദിവസത്തിനിടെ തെക്കന്‍ ഹൗതയില്‍ 426 പേര്‍ കൊല്ലപ്പെട്ടതായും ഇവരില്‍ 98 കുട്ടികള്‍ ഉള്‍പ്പെട്ടതായും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മേഖലയിലെ ആശുപത്രികളിലും ഷെല്ലാക്രമണം നടന്നിട്ടുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. തെക്കന്‍ ഹൗതയിലെ മനുഷ്യക്കുരുതിയെ കുറിച്ച് പ്രതികരിക്കാന്‍ സിറിയന്‍ സൈന്യം ഇതുവരെ തയ്യാറായില്ല.

Latest