മലയാളി എൻജിനീയർ ദോഹയിൽ നിര്യാതനായി

Posted on: February 23, 2018 11:58 pm | Last updated: February 23, 2018 at 11:58 pm
ദോഹ: വർഷങ്ങളായി ഖത്തറിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ദോഹയിൽ ഹൃദയാഘാതം മൂലം
മരിച്ചു. തിരുവനന്തപുരം കുന്നുകുഴി തെക്കുംമൂട്​ കേശവൻ വിലാസം ദേവരാജൻ ഗിരീശൻ (59) ആണ്​ മരിച്ചത്​. പത്ത്​ വർഷമായി ദോഹയിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ്​. ഹമദ്​ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ബേബി ഗിരീശൻ. മക്കൾ: ഗീതു ഗിരീശൻ, മേഘ ഗിരീശൻ. മൃതദേഹം കൾച്ചറൽ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക്​
കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്​.