Connect with us

Education

നീറ്റിന് പ്രായപരിധി ഇളവ്; ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയില്‍ ഇളവു വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനായി ജനറല്‍ വിഭാഗത്തിനുള്ള പ്രായ പരിധി 25ല്‍ നിന്നും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികളാണ് ഹരജി സമര്‍പ്പിച്ചത്.

നീറ്റ് പ്രവേശന പരീക്ഷാ നടപടികള്‍ ഈ മാസം ഒമ്പതു മുതല്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് 2018ലേക്കുള്ള നീറ്റ് പരീക്ഷക്ക് സി ബി എസ് ഇ അപേക്ഷ ക്ഷണിച്ചത്. ഇതുപ്രകാരം ചുരുങ്ങിയ പ്രായ പരിധി 2018 ഡിസംബര്‍ 31 പ്രകാരം 17 വയസ്സും ഉയര്‍ന്ന പരിധി 25 വയസ്സുമാണ്. എസ് സി, എസ് ടി, ഒ ബി സി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും.

മെഡിക്കല്‍ ബിരുദം നേടുന്നതിനായി വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്കും ഈ വര്‍ഷം മെയ് മുതല്‍ ഈയടുത്ത് നീറ്റ് നിര്‍ബന്ധമാക്കിയിരുന്നു. റഷ്യ, ചൈന, ഉക്രൈന്‍ എന്നീ രാജ്യങ്ങളടക്കം എം ബി ബി എസ്, ബി ഡി എസ് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നീറ്റ് പാസായിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

 

 

---- facebook comment plugin here -----

Latest