Connect with us

Kasargod

ചീമേനി ജാനകി വധക്കേസ്: മുഖ്യപ്രതി ബഹ്‌റൈനില്‍ പിടിയില്‍

Published

|

Last Updated

കാസര്‍കോട്: ചീമേനിയില്‍ വിരമിച്ച പ്രധാനാധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ബഹ്‌റൈനില്‍ പിടിയിലായി. പുലിയൂരിലെ അരുണ്‍കുമാറിനെയാണ് പ്രവാസികളുടെ സഹാത്തോടെ പിടികൂടിയത്. കൊലക്കേസ് പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പ്രവാസികള്‍ ഇയാളെ പിടികൂടി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് അബൂദബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിലാണ് ഇയാളെ കയറ്റിവിട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില വെച്ച് ഇയാളെ അറസ്റ്റ് ചെയ്യാനായി കാഞ്ഞങ്ങാട് പോലീസ് പുറപ്പെട്ടിട്ടുണ്ട്.

കേസിലെ മറ്റു പ്രതികളായ പുലിയൂര്‍ ചീര്‍ക്കുളം സ്വദേശികളായ റിനേഷ്, വിശാഖ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് സംഘം ജാനകിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ജാനകി ഇവരെ തിരിച്ചറിഞ്ഞതോടെ പ്രതികള്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു.

Latest