Connect with us

National

മൊബൈല്‍ നമ്പര്‍ 13 അക്കങ്ങള്‍ ആക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ടെലികോം വകുപ്പ്

Published

|

Last Updated

C1G7RP A young man looking at a map on his mobile phone, close-up

ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറുകള്‍ പതിമൂന്ന് അക്കത്തിലേക്ക് മാറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ടെലികോം വകുപ്പ്. സൈ്വപിംഗ് മെഷീന്‍, കാറുകള്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന എം ടു എം (മെഷീന്‍ ടു മെഷീന്‍) കമ്മ്യൂണിക്കേഷന്‍ സംവിധാനത്തിന്റെ സിം കാര്‍ഡ് നമ്പറുമായി ബന്ധപ്പെട്ട് ടെലികോം വിഭാഗം പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് തെറ്റിദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ മൊബൈല്‍ നമ്പറുകള്‍ പതിമൂന്ന് അക്കത്തിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നല്‍കിയതെന്നും ടെലികോം വൃത്തങ്ങള്‍ വ്യക്തമാക്കി.

എം ടു എം നമ്പറുകള്‍ പതിമൂന്ന് അക്കമായി മാറുന്നത് മൊബൈല്‍ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് രാജ്യത്തെ പ്രധാന മൊബൈല്‍ കമ്പനികളായ എയര്‍ടെല്‍, ഡിയോ റിലയന്‍സ്, സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ( സി ഒ എ ഐ) എന്നിവയും വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം ആദ്യത്തിലാണ് എം ടു എം വിഭാഗത്തില്‍പ്പെട്ട സിംകാര്‍ഡുകള്‍ക്ക് പതിമൂന്ന് അക്ക നമ്പറുകള്‍ നല്‍കുമെന്ന് കാണിച്ച് ടെലികോം വകുപ്പ് വിജ്ഞാപനം ഇറക്കിയത്. എം ടു എം സിമ്മുകള്‍ പത്ത് ഡിജിറ്റല്‍ അക്കങ്ങളില്‍ നിന്ന് ഒക്‌ടോബര്‍ ഒന്ന് മുതല്‍ 13 അക്കങ്ങളാകുമെന്നും അറിയിച്ചിരുന്നു. 2018 ഡിസംബര്‍ 31ഓടെ പ്രക്രിയ പൂര്‍ത്തായാകും. കൂടാതെ ജൂലൈ ഒന്നുമുതല്‍ പുറത്തിറങ്ങുന്ന മുഴുവന്‍ എം ടു എം മൊബൈല്‍ കണക്ഷനുകള്‍ക്കും 13 അക്കങ്ങളായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

 

C1G7RP A young man looking at a map on his mobile phone, close-up

Latest