നീരവ് മോദിയുടെ ശതകോടി തട്ടിപ്പ്: അന്വേഷണം അംബാനി കുടുംബത്തിലേക്കും

Posted on: February 19, 2018 1:28 pm | Last updated: February 19, 2018 at 5:48 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പിന്റെ അന്വേഷണം അംബാനി കുടുംബത്തിലേക്കും. കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐയുടെ മുംബൈ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വിപുല്‍ അംബാനിയെ രണ്ടരമണിക്കൂറോളമാണ് സിബിഐ ചോദ്യം ചെയ്തത്.

കമ്പനിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ വിശദമായി പരിശോധിച്ചു. മൂന്ന് വര്‍ഷമായി നീരവിന്റെ കമ്പനിയിലെ ജീവനക്കാരനാണ് വിപുല്‍. പിഎന്‍ബി ജീവനക്കാരായ പത്ത് പേരെയും സിബിഐ ചോദ്യം ചെയ്തു. ഇതില്‍ ചിലര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.