ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ലെന്ന് വിഎസ്

Posted on: February 19, 2018 10:33 am | Last updated: February 19, 2018 at 12:32 pm

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.