Gulf
ഉപഭോക്തൃ സമിതിക്കു ദിവസം 70 പരാതികള്‍

ദുബൈ: ദുബൈ വാണിജ്യ വകുപ്പിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ സമിതിക്കു പ്രതിദിനം 70 പരാതികള്‍ ലഭിക്കുന്നുവെന്ന് സി ഇ ഒ മുഹമ്മദ് അല്‍ റാശിദ് ലൂത്ത അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 25,665 പരാതികളാണ് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കുന്ന നഗരം എന്ന നിലയില്‍ പല രാജ്യക്കാരുടെ പരാതികള്‍ ലഭിക്കുന്നു.
കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളില്‍ 28. 6 ശതമാനം സേവന മേഖലയെക്കുറിച്ചാണ്. ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളെക്കുറിച്ചു ലഭിച്ചത് 22.8 ശതമാനം. വാഹന ഇടപാട്, വാഹനം വാടകക്ക് നല്‍കല്‍, വസ്ത്ര വ്യാപാരം, വാറണ്ടി ലംഘനം എന്നിങ്ങനെ വിവിധങ്ങളായ പരാതികള്‍ ലഭിച്ചു. ഇടപാട് ധാരണ ലംഘിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. 31 ശതമാനം ഈ വിഭാഗത്തിലാണ്.
പണം തിരിച്ചു നല്‍കാതിരിക്കല്‍, കേടായ ഉത്പന്നം നല്‍കല്‍ തുടങ്ങിയ പരാതികളാണ് ഏറെ. സ്വദേശികളാണ് പരാതിപ്പെടുന്നവരില്‍ ഏറെ. തൊട്ടു പിന്നില്‍ ഇന്ത്യക്കാരുണ്ട്.