പഠനയാത്രക്ക് പോയ സംഘത്തിലെ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണ് മരിച്ചു

Posted on: February 17, 2018 10:11 am | Last updated: February 17, 2018 at 1:00 pm

കോഴിക്കോട്: പഠനയാത്രക്ക് പോയ സംഘത്തിലെ വിദ്യാര്‍ഥി കര്‍ണാടകയിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.
കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്കിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഡിപ്ലോമ അവസാന വര്‍ഷ വിദ്യാര്‍ഥി അക്ഷയ് (20) ആണ് മരിച്ചത്.

ബേപ്പൂര്‍ കിഴക്കേവീട്ടില്‍ പത്മനാഭന്റെ മകനാണ്. ദണ്ഡേലിയെ വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു അപകടം നടന്നത്.