ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഇന്ന് ഇന്ത്യയിലെത്തും

Posted on: February 15, 2018 11:52 am | Last updated: February 15, 2018 at 11:52 am

ന്യൂഡല്‍ഹി: പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ഇന്ന് ഡല്‍ഹിയില്‍ എത്തും. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായി അദ്ദേഹം ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തും.

പ്രതിരോധം, ശാസ്ത്രം, സാങ്കേതികം, വ്യാപാരം, വാണിജ്യം എന്നിവയിലൂന്നിയുള്ള പത്തിലധികം കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.