ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസ് അടിച്ചുതകര്‍ത്തു; തിങ്കളാഴ്ച ഹര്‍ത്താല്‍

Posted on: February 11, 2018 9:28 pm | Last updated: February 12, 2018 at 10:09 am

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ആര്‍എംപി ഓഫീസിന് നേരെ ആക്രമണം. ലോക്കല്‍ സെക്രട്ടറി കെ കെ ജയന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എംപി ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓര്‍ക്കാട്ടേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ആര്‍എംപി അറിയിച്ചു.