Connect with us

National

നിരക്കുകളില്‍ മാറ്റമില്ല; റിസര്‍വ് ബേങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്‌സ് റീപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും. വരും മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് നിരക്കില്‍ മാറ്റം വരുത്താതിരുന്നത്.

ജൂണ്‍ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് തവണയും ആര്‍ബിഐ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല.

വ്യാവസായിക ഉല്‍പാദനവളര്‍ച്ചക്ക് നിരക്ക് കുറക്കേണ്ടത് അനിവാര്യതയാണെങ്കിലും, പ്രാഥമികലക്ഷ്യം നാണയപ്പെരുപ്പം കുറയ്ക്കുന്നതിനാണെന്ന് ആര്‍ബിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Latest