ടിവിഎസ് എന്‍ടോര്‍ക് ഇന്ത്യയില്‍ പുറത്തിറങ്ങി

Posted on: February 5, 2018 9:19 pm | Last updated: February 5, 2018 at 9:27 pm

ന്യൂഡല്‍ഹി:ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് എന്‍ടോര്‍ക് ഇന്ത്യയില്‍ പുറത്തിറങ്ങി. 58,750 രൂപയാണ് എന്‍ടോര്‍ക് എക്‌സ്‌ഷോറൂം(ഡല്‍ഹി) വില.

2016 ലെ ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് എന്‍ടോകിനെ പരിചയപ്പെടുത്തിയത്.

18 മുതല്‍ 24 വയസ് വരെയുള്ള വാഹന പ്രേമികളെയാണ് ടിവിഎസ് എന്‍ടാര്‍ക് 125 ലക്ഷ്യമിടുന്നത്.
പൂര്‍ണമായും ടിവിഎസ് തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച എന്‍ടാകിന്റെ ലുക്ക് ആരെയും ആകര്‍ഷിക്കും.

ആകര്‍ശകമായ ഗ്രാഫിക്‌സുകളോടെ മഞ്ഞ,പച്ച, ഗ്രേ നിറഭേദങ്ങളാണ് ഉള്ളത്.

കമ്പ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക് ഉപയോഗിച്ചാണ് എന്‍ടോര്‍ക് പെര്‍ഫോര്‍മെന്‍സ് ടിവിഎസ് മികവുറ്റതാക്കുന്നത്. 4 സ്‌ട്രോക്ക്,3 വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍,എയര്‍ കൂള്‍ഡ്് എന്‍ജിനാണുള്ളത്.

മണിക്കൂറില്‍ 95 കിലോ മീറ്റര്‍ വേഗത്തില്‍ ചീറിപ്പായാന്‍ ഉശിരുള്ള 124.79 സിസി എന്‍ജിനാണുള്ളത്.