Connect with us

Kerala

ബസ് യാത്രാ നിരക്ക് വര്‍ധിപ്പിച്ചേക്കും; സൂചന നല്‍കി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വാഹന വ്യവസായ രംഗത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ നിരക്ക് വര്‍ധനയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അതിനാല്‍ സര്‍ക്കാരിന് അത്തരം നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകള്‍ കഴിഞ്ഞദിവസം പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലിക്കുകയായിരുന്നു.

Latest