Connect with us

International

അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു; അക്രമി ജീവനൊടുക്കി

Published

|

Last Updated

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഹൂസ്റ്റണിലെ ബര്‍മെര്‍ പ്ലസ് ബില്‍ഡിംഗിലുള്ള വര്‍ക്ക് ഷോപ്പിലെ രണ്ട് ജീവനക്കാരെ മുന്‍ ജീവനക്കാരന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം ഇയാള്‍ ജീവനൊടുക്കിയെന്ന് പോലീസ് അറിയിച്ചു. പ്രദേശിക സമയം വെള്ളിയാഴ്ച നാല് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.