വാകേരി അബ്ദുല്‍ ലത്വീഫ് ചികിത്സാ സാഹായ കമ്മിറ്റി രൂപവത്കരിച്ചു

Posted on: December 29, 2017 11:34 am | Last updated: December 29, 2017 at 11:34 am
SHARE

ഫറോക്ക്: ഇരു വൃക്കകളും തകരാറിലായി ചികിത്സയിലുള്ള യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.
ചെറുവണ്ണൂര്‍ മൈലാങ്കില്‍പ്പാടം വാകേരി കുഞ്ഞിക്കോയയുടെ മകന്‍ അബ്ദുല്‍ ലത്വീഫ് (38) ആണ് ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഉടനെ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. മൂന്ന് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും ഹൃദ്രോഗിയായി പിതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ലത്തീഫ്. കോഴിക്കോട് കടയില്‍ സെയില്‍സ്മാനായി ജോലിചെയ്തുവരികയായിരുന്നു. ഭാരിച്ച ചികിത്സാ ചിലവുകള്‍ താങ്ങാന്‍ കഴിയാതെ വിഷമിക്കുകയാണ് കുടുംബം. ലത്വീഫിന്റെ തുടര്‍ ചികിത്സക്കും കുടുംബത്തിന്റെ സഹായത്തിനുമായി വി കെ സി മമ്മദ് കോയ എം എല്‍ എ രക്ഷാധികാരിയായി ചികിത്സാസഹായ കമ്മറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. എം പി എം ഖാസിം (ചെയര്‍മാന്‍), എച്ച് വി മോഹനന്‍ (ജന. കണ്‍.), ടി പി ഹംസ (ട്രഷ.).
ഫെഡറല്‍ ബാങ്കിന്റെ ചെറുവണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 11100100340277, ഐ എഫ് എസ്‌സി നമ്പര്‍ FDRL0001110. എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ഭാരവാഹികളായ എ അഹമ്മദ് കോയ, ടി പി ശഹീദ്, എസ് ദീപകുമാര്‍, എം എ ഖയ്യൂം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍:9446669115.

 

 

LEAVE A REPLY

Please enter your comment!
Please enter your name here