Connect with us

National

ഓഖി ചുഴലിക്കാറ്റ്: കടലില്‍ കാണാതായവര്‍ 261 എന്ന് കേന്ദ്രം; കണക്ക് തെറ്റാണെന്ന് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തില്‍ നിന്ന് 261 പേരെയും തമിഴ്‌നാട്ടില്‍ നിന്ന് 400 പേരെയുമാണ് കാണാതായതെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

ഡിസംബര്‍ ഇരുപത് വരെയുള്ള കണക്കാണ് മന്ത്രി സഭയില്‍ വച്ചത്. ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ വിവരം സംബന്ധിച്ച് കേന്ദ്രം പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇനി കണ്ടെത്താനുള്ളത് 143 പേരെ മാത്രമാണെന്നും എണ്ണം സംബന്ധിച്ച് തെറ്റിധാരണ പരത്താന്‍ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.