ഓഖി : ദുരന്തത്തെ കുറിച്ച് കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം

Posted on: December 27, 2017 12:23 pm | Last updated: December 27, 2017 at 12:23 pm

തിരുവനന്തപുരം : ഓഖി ദുരന്തത്തെ കുറിച്ച് കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം.റവന്യു, ഫിഷറീസ് മന്ത്രിമാര്‍ കേന്ദ്രസംഘത്തിനൊപ്പം സന്ദര്‍ശനത്തിനില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

യു.ഡി.എഫ് നേതാക്കള്‍ തിരുവനന്തപുരത്തുള്ള കേന്ദ്രസംഘത്തെ കണ്ട് നിവേദനം നല്‍കി.
ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുകയാണ്.

ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും.