Connect with us

Gulf

കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ യു എ ഇയില്‍

Published

|

Last Updated

ദുബൈ: വിദേശത്തേക്ക് കുടിയേറിപ്പാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം. 1.66 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായിട്ടുള്ളത്. ഇതില്‍ പകുതിയിലധികം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഐക്യരാഷ്ട്ര സഭയുടേതാണ് ഈ പുതിയ കണക്കുകള്‍. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് യു എ ഇയിലാണ്. 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യു എ ഇയിലുള്ളത്. 2000ത്തില്‍ ഇത് 978,992 പേരായിരുന്നു. രണ്ടാമതുള്ളത് അമേരിക്കയിലാണ്. 23 ലക്ഷം ഇന്ത്യക്കാര്‍. 2000ത്തില്‍ 10.4 ലക്ഷം പേരായിരുന്നുണ്ടായിരുന്നത്.

2000ത്തെ അപേക്ഷിച്ച് 2017 ആയപ്പോഴേക്കും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. 2000ത്തില്‍ 79.8 ലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഉണ്ടായിരുന്നത്. മെക്സിക്കോയാണ് കുടിയേറ്റ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1.30 കോടി പേരാണ് ലോകത്ത് മെക്സിക്കന്‍ കുടിയേറ്റക്കാരായിട്ടുള്ളത്. തൊഴില്‍തേടി കുടിയേറിയവരും അഭയാര്‍ഥികളുമടക്കം ഉള്‍പെട്ടതാണ് ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ പട്ടിക.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് യു എ ഇയിലാണ്. 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യു എ ഇയിലുള്ളത്. 2000ത്തില്‍ ഇത് 978,992 പേരായിരുന്നു. രണ്ടാമതുള്ളത് അമേരിക്കയിലാണ്. 23 ലക്ഷം ഇന്ത്യക്കാരുണ്ട് യു എസില്‍. 2000ത്തില്‍ 10.4 ലക്ഷം പേരായിരുന്നു ഉള്ളത്.

ഗള്‍ഫ് രാജ്യങ്ങളില്‍ മൊത്തം 89 ലക്ഷം ഇന്ത്യക്കാരുണ്ട്. സഊദി അറേബ്യയില്‍ 22.7 ലക്ഷവും ഒമാനില്‍ 12 ലക്ഷവും കുവൈത്തില്‍ 11.6 ലക്ഷവുമാണ്. മറ്റു രാജ്യങ്ങളിലാകെ 52 ലക്ഷം ഇന്ത്യക്കാരുണ്ട്. 60 ശതമാനം ഇന്ത്യക്കാരും കുടിയേറിയിട്ടുള്ളത് വികസ്വര ഏഷ്യന്‍ രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പില്‍ 13 ലക്ഷം ഇന്ത്യക്കാരുണ്ട്. ബ്രിട്ടനില്‍ 836,524 പേരുണ്ട്. കാനഡയില്‍ 602,144 ഉം ഓസ്ട്രേലിയയില്‍ 408,880 ഉം ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഉള്ളത്. 2000-ല്‍ 90,719 ഇന്ത്യക്കാരെ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്നുള്ളൂ.

---- facebook comment plugin here -----

Latest