Connect with us

National

റോത്തക്കില്‍ ദേശീയ സ്‌കൂള്‍ മീറ്റിനിടെ കേരള താരങ്ങള്‍ക്ക് മര്‍ദനം

Published

|

Last Updated

റോത്തക്ക്: ഹരിയാനയിലെ റോത്തക്കില്‍ ദേശീയ സ്‌കൂള്‍ മീറ്റിനിടെ കേരള താരങ്ങള്‍ക്ക് മര്‍ദനം. പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയ ഹര്‍ിയാന താരത്തിന്റെ നേതൃത്വത്തില്‍ ഹരിയാന ടീം അംഗങ്ങളാണ് കേരള താരങ്ങളെ മര്‍ദിച്ചത്. മൊബൈല്‍ ചാര്‍ജര്‍ ചോദിച്ച് കേരളാ ക്യാമ്പില്‍ കയറിവന്ന ഹരിയായ താരം താരങ്ങളെ മര്‍ദിക്കുകയായിരുന്നു.

വ്യാഴാഴ്ച മെഡല്‍ പട്ടികയില്‍ കേരളം ഹരിയാനയെ മറികടന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. ആക്രമണം നടത്തിയ ഹരിയാന താരങ്ങളെ അയോഗ്യരാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഹരിയാന ടീം മാപ്പ് ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്.

കിരീടത്തിനായുള്ള പോരാട്ടത്തില്‍ കേരളവും ഹരിയാനയും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. 64 പോയിന്റ് നേടിയ കേരളമാണ് മുന്നില്‍ നില്‍ക്കുന്നത്. ഹരിയാനക്ക് 53 പോയിന്റുണ്ട്.

Latest