Connect with us

Kerala

നികുതി വെട്ടിച്ച് വാഹന രജിസ്‌ട്രേഷന്‍: സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

Published

|

Last Updated

തിരുവനന്തപുരം: നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍.

വ്യാജരേഖ ചമച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാറിനെ കബളിപ്പിച്ച് നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയ കുറ്റം.

അതേസമയം, സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.