ശൈഖ് മുഹമ്മദിന്റെ മകള്‍ക്ക് മംഗല്യം

Posted on: December 20, 2017 7:43 pm | Last updated: December 20, 2017 at 7:43 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മകള്‍ മറിയം ബിന്‍ത് മുഹമ്മദ് വിവാഹിതയാകുന്നു.

സുഹൈല്‍ ബിന്‍ അഹ്മദ് ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി ശൈഖ് മുഹമ്മദിന്റെ മൂത്തമകള്‍ ശൈഖ ലത്തീഫ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ശൈഖാ ലത്തീഫയുടെ വിവാഹം കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നടന്നത്. ശൈഖ ലത്തീഫ, ശൈഖാ മറിയത്തിനു വിവാഹ ആശംസ രേഖപ്പെടുത്തിയിരിക്കുന്നത് ഒരു കവിതയിലൂടെയാണ്. ജീവിതകാലം ദമ്പതിമാര്‍ സന്തോഷത്തോടെ കഴിയട്ടെ എന്ന ആശംസയുമുണ്ട്.