Connect with us

Gulf

ശൈഖ് ഹംദാന്റെ മഴയാത്ര വൈറല്‍

Published

|

Last Updated

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മഴയത്ത് കാറില്‍ യാത്ര നടത്തി ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സമൂഹമാധ്യത്തിലൂടെ അദ്ദേഹം തന്നെയാണ് മഴയത്തുള്ള യാത്രയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. പുറത്ത് തകര്‍ത്തുപെയ്യുന്ന മഴയുടെ ദൃശ്യങ്ങള്‍ വ്യക്തമാണ്.

കാറിന്റെ കണ്ണാടിയില്‍ ശൈഖ് ഹംദാന്റെ മുഖവും വ്യക്തം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകളാണ് കണ്ടത്.