Connect with us

National

വികസനരാഷ്ട്രീയത്തിന്റെ വിജയമെന്ന് മോദി; ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബി ജെ പിയെ അധികാരത്തില്‍ എത്തിച്ച ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ തലകുനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വികസനരാഷ്ട്രീയത്തിന്റെ വിജയമാണിത്. രണ്ട് സംസ്ഥാനങ്ങളിലും ജനങ്ങള്‍ അര്‍പ്പിച്ച് വിശ്വാസം കാക്കും. വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല.

ബി ജെ പിക്ക് ഉജ്ജ്വല വിജയം സമ്മാനിക്കാന്‍ അധ്വാനിച്ച ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.