Connect with us

National

കല്‍ക്കരി കുംഭകോണം: മധു കോഡക്ക് മൂന്ന് വര്‍ഷം തടവും പിഴയും

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി ഖനി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡക്കും മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തക്കും മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. മധു കോഡ 25 ലക്ഷം രൂപയും ഗു്പത ഒരു ലക്ഷ് രൂപയും പിഴയടക്കണം. പ്രതികള്‍ക്ക് കോടതി രണ്ട് മാസത്തെ ഇടക്കാല ജാമ്യവും അനുവദിച്ചു. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഭാരത് പരാശാര്‍ ആണ് ശിക്ഷ വിധിച്ചത്.

കേസില്‍ മധു കോഡ ഉള്‍പ്പെടെ നാല് പേര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹിയിലെ പ്രതേ്യക സിബിഐ കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. അമര്‍കോണ്ട മുര്‍ഗോഡല്‍ കല്‍ക്കരി ഖനി ഇടപാടില്‍ 380 കോടിയുടെ അഴിമതി നടന്നുവെന്ന കേസിലാണ് മധു കോഡക്ക് ശിക്ഷ ലഭിച്ചത്. 2008ല്‍ നടന്ന ഇടപാടില്‍ സ്വകാര്യ കമ്പനികള്‍ക്ക് തുച്ചവിലക്ക് കല്‍ക്കരി ഖനികള്‍ അനുവദിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു.