സമ്മര്‍ദത്തിനുവഴങ്ങി മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കില്ല; കെഎം മാണി

Posted on: December 14, 2017 8:47 pm | Last updated: December 14, 2017 at 8:47 pm

കോട്ടയം: സമ്മര്‍ദത്തിനുവഴങ്ങി മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ്(എം)ചെയര്‍മാര്‍ കെ.എം മാണി. പാര്‍ട്ടിയുടെ സമീപനവുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കുമെന്നും കെഎം മാണി പറഞ്ഞു.

അതേസമയം ഇരു വിഷയങ്ങളിലും വിശദമായ ചര്‍ച്ചവേണമെന്ന് സി.എഫ് തോമസ് വ്യക്തമാക്കി. മാത്രമല്ലനേതൃമാറ്റത്തില്‍ ചര്‍ച്ചയില്ലെന്നും സി.എഫ് തോമസ് പറഞ്ഞു.