Connect with us

Kerala

നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ല: കാനം

Published

|

Last Updated

കോഴിക്കോട്: ഒരു പൗരനുള്ള അവകാശമേ ജനപ്രതിനിധിക്കും മന്ത്രിക്കുമെല്ലാമുള്ളൂവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ല. ആരാണെങ്കിലും ശക്താമായ നടപടിയെടുക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എം എല്‍ എയുടെ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്‍ ഡി എഫ് വിട്ടുപോയവരെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇടതുമുന്നണി പ്രഖ്യാപിച്ച നിലപാടാണ്. അതു സ്വീകരിക്കാതിരുന്നത് ജെ ഡി യുവാണ്. ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. ജെ ഡി യുവിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇപ്പോള്‍ എല്‍ ഡി എഫില്‍ നടന്നിട്ടില്ല.
ഓഖി ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. കെ ഇ ഇസ്മയിലിനെതിരേയുള്ള പാര്‍ട്ടി നടപടി മേഖലാ യോഗങ്ങളില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതനുസരിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ ജനറല്‍ ബോഡിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ യാതൊരു വിവാദവുമില്ല. സംസ്ഥാന സെക്രട്ടറി കൂടിയായതിനാലാണ് താന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാതിരുന്നതെന്നും കാനം പ്രതികരിച്ചു.